delta-plus

കോഴിക്കോട്: മുക്കത്ത് നാല് പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് വകഭേദം സ്ഥിരീകരിച്ചത്. മേയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകള്‍ക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.