തിരുവനന്തപുരം: വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും. രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് യാത്രയയപ്പ് പരേഡ് നടക്കുക.രണ്ട് ഘട്ടമായി അഞ്ചുവർഷത്തോളം ഡി.ജി.പിയായിരുന്നു. വിജിലൻസ്, ജയിൽ, ഫയർഫോഴ്സ് മേധാവിയുമായിട്ടുണ്ട്.
പുതിയ പൊലീസ് മേധാവി ആരാകുമെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും. സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അനിൽ കാന്തിനാണ് സാദ്ധ്യത കൂടുതൽ.നിലവിൽ റോഡ് സേഫ്റ്റി കമ്മിഷണർ ആണ് അനിൽകാന്ത്. അദ്ദേഹത്തിന് ഏഴ് മാസത്തെ കാലാവധി മാത്രമേ ഉള്ളൂ.
പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ചുരുക്കപ്പട്ടികയിലുള്ള മൂന്ന് പേരിൽ ബി സന്ധ്യക്ക് മാത്രമാണ് രണ്ടു വർഷം കാലാവധിയുള്ളത്. വൈകിട്ടായിരിക്കും പുതിയ പൊലീസ് മേധാവി ചുമതലയേൽക്കുന്നത്.