പയ്യന്നൂർ: പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. രാമന്തളി സ്വദേശിനിയായ ഷമീലയാണ് മരിച്ചത്. ഭർത്താവ് റഷീദിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്.
പണത്തിന് വേണ്ടിയുള്ള ഭർത്താവിന്റെ പീഡനം സഹിക്കാൻ പറ്റാതെയാണ് ഷമീല ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂൺ രണ്ടിനാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴ് വർഷം മുൻപായിരുന്നു ഷമീലയും റഷീദും വിവാഹിതരായത്.
റഷീദ്- ഷമീല ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. അടുത്തിടെയാണ് ഗൾഫിൽ നിന്ന് റഷീദ് നാട്ടിലെത്തിയത്.അസ്വാഭാവിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും റഷീദിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.