kiran-vismaya

കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും. പൊലീസ് കസ്റ്റഡിയിലുള്ള കിരൺ കുമാറിനെ ഇന്ന് വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

സ്ത്രീധനമായി ലഭിച്ച കാർ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കിരൺ നിരന്തരം വിസ്മയയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ കാർ കിരണിന്റേതു തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് തെളിവെടുപ്പ്. കഴിഞ്ഞ ജനുവരിയിൽ നിലമേലിലെ വീട്ടിൽവച്ചും കിരൺ വിസ്മയയെ മർദിച്ചിരുന്നു.


വിസ്മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൂചന.166 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്‌മയ 185 സെന്‍റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.