ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 45,951 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. കഴിഞ്ഞദിവസം 37,566 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
817 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5,37,064 ആയി കുറഞ്ഞു. കഴിഞ്ഞദിവസം ഇത് 5,52,659 ആയിരുന്നു. രാജ്യത്തെ കൊവിഡ് ബാധിതരില്‍ നാലില്‍ ഒന്നും കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.