supreme-court

​​​ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ഇതിനുവേണ്ടി ആറാഴ്‌ചക്കകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്‍കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും കോടതി നിർദേശം നൽകി.

ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും കേസ് പരിഗണിക്കുന്ന വേളയിൽ സുപ്രീംകോടതി കുറ്റപ്പെടുത്തി. ധനസഹായം നൽകേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.