jayasankar-anilkanth

അനിൽ കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി തിരഞ്ഞെടുത്ത മന്ത്രിസഭാ തീരുമാനത്തിൽ പ്രതികരിച്ച് അഡ്വ എ ജയശങ്കർ.ബെഹ്‌റ സാറിന് ഒത്ത പിൻഗാമിയാണ് അനിൽ കാന്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്.


'ബി സന്ധ്യയല്ല, അനിൽ കാന്താണ് പുതിയ പൊലീസ് മേധാവി. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയിൽ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട.ബെഹ്റ സാറിന് ഒത്ത പിൻഗാമിയാണ് അനിൽ കാന്ത്. കേരളത്തിലെ ക്രമവും സമാധാനവും അദ്ദേഹത്തിന്റെ ബലിഷ്ഠ ഹസ്തങ്ങളിൽ സുരക്ഷിതമാണ്.'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.