മുംബയ്: മുതിർന്ന ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായെ (70) ന്യൂമോണിയ ബാധിച്ച് മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം മുമ്പാണ് ഷായ്ക്ക് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ശ്വാസകോശത്തിൽ ചില പ്രശ്നങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ് ഭാര്യ രത്ന പതക് ഷാ അറിയിച്ചു.
മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചു തുടങ്ങിയെന്നാണ് വിവരം. മൂന്നു ദേശീയ അവാർഡുകൾ നേടിയ ഷായ്ക്ക് ബോളിവുഡിലും വിദേശത്തും നിരവധി ആരാധകരുണ്ട്.