tokyo-olympics

ദ്യു​തി​ക്ക് ​ റാ​ങ്കിം​ഗ് ​ക്വാ​ട്ട​ ബ​ർ​ത്ത് ​

പട്യാല : ഇന്ത്യൻ വനിതാ അത്‌ലറ്റിക്സ് താരം ദ്യുതി ചന്ദിന് ടോക്കിയോ ഒളിമ്പിക്സിൽ 100,200 മീറ്ററുകളിൽ പങ്കെടുക്കാൻ ബർത്ത് ലഭിച്ചു. വേൾഡ് അത്‌ലറ്റിക്സ് ഫെഡറേഷന്റെ റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ദ്യുതിക്ക് ബർത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസം പട്യാലയിൽ സമാപിച്ച ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സിൽ മത്സരിച്ചെങ്കിലും ദ്യുതിക്ക് യോഗ്യതാമാർക്ക് മറകടക്കാനായിരുന്നില്ല. കഴിഞ്ഞ വാരം ഇന്ത്യൻ ഗ്രാൻപ്രീയിൽ 11.17 സെക്കൻഡിൽ ഓടിയെത്തി 100 മീറ്ററിലെ ദേശീയ റെക്കാഡ് തിരുത്തിയെഴുതിയെങ്കിലും 0.02 സെക്കൻഡ് വ്യത്യാസത്തിൽ ഒളിമ്പിക് യോഗ്യത നഷ്ടമായിരുന്നു.

റെ​ക്കാ​ഡു​മാ​യി​ ​സീ​മ
​ ​നാ​ലാമങ്കത്തി​ന്

പ​ട്യാ​ല​ ​:​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​ട്യാ​ല​യി​ൽ​ ​സ​മാ​പി​ച്ച​ ​നാ​ഷ​ണ​ൽ​ ​ഇ​ന്റ​ർ​ ​സ്റ്റേ​റ്റ് ​സീ​നി​യ​ർ​ ​അ​ത്‌​ല​റ്റി​ക്സി​ൽ​ ​ഡി​സ്ക​സ് ​ത്രോ​യി​ൽ​ ​ത​ന്റെ​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡ് ​തി​രു​ത്തി​യെ​ഴു​ത്തി​ ​സീ​മാ​ ​പൂ​നി​യ​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ 63.72​ ​മീ​റ്റ​റാ​ണ് ​സീ​മ​ ​പ​ട്യാ​ല​യി​ൽ​ ​കു​റി​ച്ച​ ​ദൂ​രം.​ 63.50​ ​മീ​റ്റ​റാ​യി​രു​ന്നു​ ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​താ​ ​മാ​ർ​ക്ക്.​ ​ത​ന്റെ​ ​നാ​ലാ​മ​ത്തെ​ ​ഒ​ളി​മ്പി​ക്സി​ലാ​ണ് ​സീ​മ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശ്രീ​ഹ​രി​ക്കും​ ​ എ
​ ​കാ​റ്റ​ഗ​റി​ ​യോ​ഗ്യ​ത

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഇ​ന്ത്യ​ൻ​ ​നീ​ന്ത​ൽ​ ​താ​രം​ ​ശ്രീ​ഹ​രി​ ​ന​ട​രാ​ജ​നും​ ​ഒ​ളി​മ്പി​ക് ​എ​ ​കാ​റ്റ​ഗ​റി​ ​യോ​ഗ്യ​ത.​റോ​മി​ൽ​ ​ന​ട​ന്ന​ ​സെ​റ്റെ​ ​കോ​ളി​ ​ട്രോ​ഫി​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​ശ്രീ​ഹ​രി​ 100​ ​മീ​റ്റ​ർ​ ​ബാ​ക് ​സ്ട്രോ​ക്കി​ൽ​ ​ടൈം​ ​ട്ര​യ​ലി​ൽ​ ​നേ​ടി​യ​ 53.77​ ​സെ​ക്ക​ൻ​ഡ് ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​ത​യാ​യി​ ​അ​ന്താ​രാ​ഷ്ട്ര​ ​സ്വി​മ്മിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​താ​ണ് ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​നേ​ര​ത്തേ​ ​ഇ​തേ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​നി​ന്ന് ​മ​ല​യാ​ളി​ ​താ​രം​ ​സ​ജ​ൻ​ ​പ്ര​കാ​ശ് 200​ ​മീ​റ്റ​ർ​ ​ബ​ട്ട​ർ​ഫ്ളൈ​സി​ൽ​ ​ഒ​ളി​മ്പി​ക് ​എ​ ​കാ​റ്റ​ഗ​റി​ ​യോ​ഗ്യ​ത​ ​നേ​ടി​യി​രു​ന്നു.

വനി​താ ഗോൾഫി​ലെ
ഏക അ​തി​ഥി​

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ഗോ​ൾ​ഫ് ​താ​രം​ ​അ​തി​ഥി​ ​അ​ശോ​ക് ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തു​വ​ന്ന​ ​റാ​ങ്കിം​ഗി​ൽ​ 45​-ാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ​അ​തി​ഥി​ക്ക് ​ത​ന്റെ​ ​ര​ണ്ടാം​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​ല​ഭി​ച്ച​ത്.​ ​ടോ​ക്കി​യോ​യി​ലേ​ക്ക് ​ടി​ക്ക​റ്റ് ​കി​ട്ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ഗോ​ൾ​ഫ​റാ​ണ് ​അ​തി​ഥി.