dilip-kumar

മുംബയ്: ഇതിഹാസ നടൻ ദിലീപ് കുമാറിനെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98 വയസ് പിന്നിട്ട ദിലീപ് കുമാർ രണ്ടാഴ്ച മുമ്പേ ആശുപത്രിയിലായിരുന്നു.

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ ദിവസം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു.