shasikala

ചെന്നൈ: മുൻമന്ത്രി സി.വി. ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസിൽ അണ്ണാ ഡി.എം.കെ മുൻ നേതാവ് ശശികലയ്ക്കും അനുയായികളായ 500 പേർക്കുമെതിരെ വില്ലുപുരം രോഷണൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ജൂൺ 9നാണ് ഷൺമുഖം പരാതി നൽകിയത്. ശശികലയുമായി ബന്ധപ്പെട്ട് 500 ഓളം തവണ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് ഷൺമുഖം പരാതിയിൽ ആരോപിച്ചു.
ജൂൺ 7ന് ശശികലയ്ക്കെതിരെ പ്രസ്താവന നടത്തിയശേഷം വധഭീഷണി കൂടി വരുന്നതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയും വധഭീഷണി ലഭിച്ചതായി സി.വി. ഷണ്മുഖം പരാതിപ്പെട്ടു.