fg

കൊച്ചി: രാജ്യത്തെ കയറ്രുമതി മേഖലയാകെ കൊവിഡിൽ സ്തംഭിച്ചപ്പോഴും പ്രതീക്ഷയുടെ നാരു പൊട്ടാതെ കേരളത്തിന്റെ കയ‌ർ വ്യവസായം. മഹാമാരി താണ്ഡവമാടിയ പോയവർഷം മാത്രം കേരള കയറിന്റെ കയറ്രുമതിയിൽ 2500 കോടിയുടെ വർദ്ധനവുണ്ടായി. 15 ശതമാനത്തിന്റെ വള‌ർച്ച. ഷിപ്പിംഗ് നിരക്ക് രണ്ടിരട്ടിയായി ഉയർന്നു നിൽക്കെയാണ് ഈ നേട്ടം. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനത്തിന് ശേഷം ഉപയോഗിച്ചിരുന്ന വസ്തുക്കൾ നീക്കി പുതിയവ വാങ്ങാൻ തിരക്കുകൂട്ടിയതാണ് ഡിമാൻഡ് കൂട്ടിയത്. ഈ വ‌ർഷം അവസാനം വരെ ട്രെൻഡ് നിലനിൽക്കുമെന്നാണ് പ്രതീക്ഷ.

കൊവിഡിന് മുമ്പും കയർ കയറ്രുമതിയിൽ ഇടിവുണ്ടായിട്ടില്ല. 2019 വരെയുള്ള അഞ്ച് വ‌ർഷവും നേട്ടത്തിൽ തന്നെയാണ് മേഖല. എന്നാൽ ഇത്തരമൊരു കുതിച്ചുചാട്ടം അടുത്തെങ്ങും ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ മറ്റ് പ്രധാന കയറ്റുമതി മേഖലകൾ കൊവിഡിൽ നട്ടംതിരിഞ്ഞപ്പോൾ കയർ മേഖലയും പ്രതിസന്ധി മണത്തിരുന്നു. ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കയർ‌ ഉത്പന്നങ്ങൾക്ക് കൂടുതൽ ഓ‌ർഡറുകൾ എത്തുകയും ചരക്ക് കൈമാറ്റം വേഗത്തിലാകുകയും ചെയ്തതോടെ വ്യവസായം കേരളത്തിന്റെ കയ‌ർ പോലെ സ്ട്രോംഗ് ആകുകയായിരുന്നു.  400 യൂണിറ്റുകൾ സംസ്ഥാനത്ത് 400ലധികം കയർ കയറ്റുമതി യൂണിറ്റുകളുണ്ട്. ഇതിൽ 70 എണ്ണമാണ് ആക്ടീവ്. കുറഞ്ഞ തോതിൽ കയറ്രുമതി ചെയ്യുന്ന യൂണിറ്റുകളാണ് മറ്റുള്ളവ. കൊവിഡിൽ ഇത്തരം യൂണിറ്രുകൾ വരെ വൻ തോതിലാണ് കയറ്രുമതിയിലൂടെ നേട്ടം കൊയ്തത്. നിരവധി തൊഴിലാളികൾക്കും ഗുണം ലഭിച്ചു. തൊഴിലാളികൾ കുറ‌വാണെന്നതാണ് നിലവിലെ പ്രതിസന്ധി.  കയറ്രുമതി രാജ്യങ്ങൾ • അമേരിക്ക • ബ്രിട്ടൻ • ഹോളണ്ട് • ഫ്രാൻസ് • ഇറ്റലി • ജ‌ർമനി • ബെൽജിയം  മാറ്റിന് മാറ്റ് കൂടി ഡോ‌ർ മാറ്ര്, ഫ്ലോ‌ർ മാറ്ര് എന്നിവയാണ് കയറ്രുമതിയിൽ മുന്നിൽ. ആവശ്യക്കാ‌ർ ഏറെയും ഇതിനു തന്നെ. വിദേശരാജ്യങ്ങളിലെ ഓഫീസുകളിലും കോൺഫറൻസ് ഹാളുകളിലും കേരള മാറ്റുകളാണ് പ്രിയം. പ്രകൃതിദത്തമായതിനാൽ വീടുകളിലും കയ‌ർ ഉത്പന്നങ്ങൾ ഉപയോഗിക്കാനാണ് വിദേശീയർക്ക് താല്പര്യപ്പെടുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും കയ‌ർ മേഖല വലിയ ഉണ‌ർവിലാണ്.15 ശതമാനം വള‌ർച്ച പ്രതീക്ഷ നൽകുന്നു. ലോക്ക്ഡൗൺ ഇളവുകളിൽ സർക്കാ‌ർ ആദ്യം പരിഗണന കയ‌ർ മേഖലയ്ക്ക് നൽകിയതാണ് ഗുണം ചെയ്തത്. സാജൻ ബി.നായർ സെക്രട്ടറി ജനറ‌ൽ എഫ്.ഐ.സി.ഇ.എ