കൊച്ചി: സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന്റെ അംഗീകാര നിറവിൽ കെ. ലാൽജി വീണ്ടും എറണാകുളത്തേക്ക്. ഏലൂർ ഐശ്വര്യ ജൂവലറിയിലെ മോഷണ കേസ് 10 ദിവസത്തിനുള്ളിൽ തെളിയിച്ച് ബംഗ്ലാദേശികളെ വലയിലാക്കിയ അന്വേഷണ മികവിനാണ് ബാഡ്ജ് ഓഫ് ഓണർ അംഗീകാരം. തൊട്ടു പിന്നാലെ ഇരട്ടിമധുരമായി ഇഷ്ട തട്ടകമായ എറണാകുളം സെൻട്രലിലേക്ക് അസിസ്റ്റന്റ് കമ്മീഷണറായി സ്ഥലം മാറ്റവും.
26 ആറ് വർഷം നീണ്ട സർവീസ് കാലയളവിനിടെ 2011ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 200ലേറെ തവണ ഗുഡ് സർവീസ് എൻട്രികളും ലാൽജിയെ തേടിയെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ലാൽജി കഴിഞ്ഞ 15 വർഷത്തിലേറെയായി വൈറ്റിലയിലാണ് താമസം.
തെരഞ്ഞെടുപ്പ് സമയത്ത് പീരുമേട്ടിലേക്ക് സ്ഥലം മാറ്റപ്പെട്ട അദ്ദേഹം രണ്ടു ദിവസത്തിനുള്ളിൽ എറണാകുളത്ത് ചാർജെടുക്കും.