കൊച്ചി: 73-ാം വാർഷികദിനമായ ഇന്ന് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഡേ ആയി ആഘോഷിക്കൊനൊരുങ്ങി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ(ഐ.സി.എ.ഐ). 1949 ജൂലായ് 1നാണ് 71 അംഗങ്ങളുമായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ പ്രവർത്തനമാരംഭിക്കുന്നത്. 3,30,000 അംഗങ്ങളും 7,00,000 വിദ്യാർത്ഥികളുമുള്ള ഈ സ്ഥാപനം 164 ശാഖകളിലായി രാജ്യത്തും 41 വിദേശശാഖകളുമായി രാജ്യത്തിന് പുറത്തും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ നികുതി സമാഹരണത്തിന് ആക്കംകൂട്ടുന്നതിനും ജാഗ്രതയോടുകൂടിയ ഓഡിറ്റിംഗ് സംവിധാനം ഒരുക്കുന്നതിനും അതിവിദഗ്ദധമായ ധനകാര്യമാനേജ്മെന്റ് നിർവഹിക്കുന്നതിനും ചാർട്ടേഡ് അക്കൗണ്ടന്റ്സ് വഹിക്കുന്ന പങ്ക് പ്രധാനമാണെന്ന് ഐ.സി.എ.ഐ തിരുവനന്തപുരം ശാഖാ ചെയർമാൻ എസ്.രമേശ്കുമാർ പറഞ്ഞു.