kk

ഫൈബര്‍ ധാരാളമടങ്ങിയ ധാന്യമായ ബാര്‍ലിയുടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ബാർലിയിൽ കൊഴുപ്പും കലോറിയും കുറവായതിനാൽ ദഹനപ്രശ്നങ്ങൾക്കും അമിതവണ്ണത്തിനും ഫലപ്രദമാണ്. ദിവസേന മൂന്ന് ഗ്ലാസ് ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, എന്നിവയടങ്ങിയ ബാർലി വെള്ളം ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാദ്ധ്യത കുറയ്ക്കുന്നു. പതിവായി ബാര്‍ലി വെള്ളം കുടിക്കുന്നത് ശരീരത്തിലെയും കുടലിലെയും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളുന്നതുവഴി ആന്തരിക വ്യവസ്ഥയെ ശുദ്ധീകരിക്കുന്നു. ബാർലിയിൽ അടങ്ങിയ ഫൈബർ കൂടുതല്‍ നേരം ശരീരത്തെ വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. മൂത്രാശയ രോഗങ്ങളുടെ ശമനത്തിന് ഒരി പരിധിവരെ പരിഹാരമാണ് ബാര്‍ലി വെള്ളം.