mass-vaccination

ന്യൂഡൽഹി: കൊവിഡ് വാക്‌സിനുകൾ സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ തളളി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ വാക്സിനുകൾ ദോഷകരമായി ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂയെന്നും മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്തുപയോഗിക്കുന്ന വാക്‌സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാർശ്വഫലങ്ങളുണ്ടോയെന്ന് വിലയിരുത്താൻ എല്ലാ വാക്‌സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്.

വാക്‌സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. .