ന്യൂഡൽഹി: ജി.എസ്.ടി നാലുവർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ.ഇത് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ നാഴികക്കല്ലാണെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. നികുതികളുടെ എണ്ണവും സാധാരണക്കാരന്റെ മൊത്തത്തിലുള്ള നികുതിഭാരവും കുറഞ്ഞിട്ടുണ്ട്. അതേസമയം, സുതാര്യതയും മൊത്തത്തിലുള്ള ശേഖരണവും ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. പ്രധാനമന്ത്രി പറഞ്ഞു.