cv

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ ഇന്നലെ 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. മാസാദ്യത്തിൽ 36,880 രൂപയായിരുന്നു സ്വർണവില.

ഇതോടെ ഒരുമാസത്തിനിടെ 2000 രൂപയോളമാണ് ഇടിവുണ്ടായത്. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച. ഭാവിയിൽ പലിശ വർദ്ധന വേണ്ടിവന്നേക്കുമെന്ന യു.എസ് ഫെഡ് റിസർവിന്റെ അറിയിപ്പാണ് സ്വർണവിപണിയെ പിടിച്ചുലച്ചത്. ഡോളർ നേട്ടമുണ്ടാക്കുകയുംചെയ്‌തോടെ സ്വർണവിലയെ ബാധിച്ചു.