kk

സിംഗപ്പൂർ : കൊവിഡ് മഹാമാരി അവസാനിക്കാതെ പുതിയ വകഭേദങ്ങളുമായി കൂടുതൽ അപകടകാരിയായിരിക്കെ ലോകജനതയ്ക്ക് മുന്നിൽ പുതിയ പ്രതിരോധ മാർഗങ്ങൾ മുന്നോട്ട് വച്ച് സിംഗപ്പൂർ. മുൻപ് തന്നെ ലോകാരോഗ്യസംഘടനയുൾപ്പെടെയുള്ളവർ നിർദ്ദേശിച്ച കൊവിഡിനൊപ്പം ജീവിക്കുക എന്നതിന് സമാനമായ നിർദ്ദേശമാണ് സിംഗപ്പൂരിന്റേത്. കൊവിഡ് പ്രതിരോധത്തിനായുള്ള മന്ത്രിതല ടാക്സ്ഫോഴ്സ് അംഗങ്ങളായ യാൻ കിം യോംഗ്. ലോറൻസ് വോംഗ്,​ ഓംഗ് യെ കുംഗ് എന്നിവരാണ് ഇത് സംബന്ധിച്ച് പ്രമുഖ മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ വിശദീകരിച്ചത്.

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ വ്യത്യസ്തമായ ആശയമാണ് സിംഗപ്പൂരിന്റേത്. ഇനി മുതൽ മറ്റ് പകർച്ച വ്യാധികളെപ്പോലെയായിരിക്കും കൊവിഡിനെയും ഇനി രാജ്യത്ത് കണക്കാക്കുക. . കൊവിഡ് വ്യാപനം തടയുന്നതിന് ലോകമെങ്ങും നടപ്പാക്കിയ ലോക്ക്‌‌ഡൗണുകൾ ഒഴിവാക്കാനാണ് സിംഗപ്പൂരിന്റെ തീരുമാനം. കൂട്ട പരിശോധനകൾ, രോഗികളുടെ പ്രതിദിന കണക്കെടുപ്പ്,​ സമ്പർക്കത്തിലേർപ്പെട്ടവർക്കും യാത്രക്കാർക്കുമുള്ള ക്വാറന്റൈൻ ചട്ടങ്ങൾ എന്നിവയും രാജ്യത്ത് പിൻവലിക്കും. കൊവിഡ് രോഗവ്യാപനം തുടരുമ്പോഴും രാജ്യത്തെ വലിയ പരിപാടികളുൾപ്പെടെ വീണ്ടുംആരംഭിക്കാനാണ് നീക്കം. ടൂറിസം മേഖല ഉൾപ്പെടെ തുറക്കാനും പദ്ധതിയുണ്ട്.

കൊവിഡ് ചിലപ്പോൾ ഒരിക്കലും ലോകത്തു നിന്നു തുടച്ചു നീക്കപ്പെട്ടില്ലെന്നു വരാം. കൊവിഡിനൊപ്പം ജീവിക്കുക എന്നതാണ് ഒരേയൊരു മാർഗം. കൊവിഡിനെ അപകട ഭീഷണി കുറഞ്ഞ ഒന്നാക്കി മാറ്റുന്നതാണ് അഭികാമ്യം.. ഇൻഫ്ലുവൻസ,​, ചിക്കൻപോക്‌സ് തുടങ്ങിയവ പോലെ ഒന്നാക്കി കൊവിഡിനെ മാറ്റാനും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോവാനും പറ്റുമെന്ന് ലേഖനത്തിഷ മന്ത്രിമാർ പറയുന്നു. .

വാക്‌സിനേഷനാണ് ഇതിന് ഫലപ്രദമായ മാർഗം. .കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നതും വൈറസ് ബാധയുടെ തീവ്രത കുറയുകയും ചെയ്യുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

ആഗസ്റ്റ് ഒമ്പതോടു കൂടി രാജ്യത്തെ മുഴുവൻ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യാനാണ് സർക്കാർ തീരുമാനം.

വാക്‌സിനേഷൻ പൂർണമാവുന്നതോടു കൂടി ദിവസേനയുള്ള കൊവിഡ് കേസുകൾ രേഖപ്പെടുത്തുന്ന രീതി സിംഗപ്പൂരിൽ മാറ്റും. ഗുരുതരമായി കൊവിഡ് ബാധിച്ചവർ, ഐ.സി.യുകളിൽ പ്രവേശിപ്പിച്ചവർ എന്നിവരുടെ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യും. അല്ലാത്തവർക്കുള്ള ചികിത്സ വീടുകളിൽ തുടരും. . മാറുന്ന വകഭേദങ്ങളെ തടുക്കാനായി മൾട്ടി ഇയർ വാക്‌സിനേഷൻ പ്രോഗ്രാമും രാജ്യം മുന്നോട്ട് വയ്ക്കുന്നു. വലിയ പരിപാടികളിലും വിദേശത്ത് നിന്ന് വരുന്നവരിലും മാത്രമായി പരിശോധന കുറയ്ക്കും. ഇതിനായി അതിവേഗ കൊവിഡ് പരിശോധന മാർഗങ്ങൾക്ക് രൂപം നൽകും.

കൊവിഡിനുള്ള മരുന്നിനായി ആഗോള തലത്തിൽ നടത്തുന്ന ഗവേഷണങ്ങളും പുതിയ മാ‌ർഗനിർദ്ദേശത്തിന് സിംഗപ്പൂരിന് പ്രതീക്ഷ പകരുന്നു. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളുടെ വൻതോതിലുള്ള സംഭരണവും സിംഗപ്പൂർ ലക്ഷ്യമിടുന്നു.

ഇതിനു പുറമെ കൊവിഡ്ദൈ പ്രതിരോധത്തിനുള്ള പ്രാഥമിക നടപടികളായ കൈകഴുകൽ,​ , മാസ്‌ക് ധാരണം,​ ഉൾപ്പെടെയുള്ളവയിൽ ജനങ്ങൾ ജാഗ്രത പാലിച്ചാൽ കൊവിഡിനെ വരുതിയിലാക്കാൻ കഴയുമെന്നും സിംഗപ്പൂർ മാതൃക വ്യക്തമാക്കുന്നു.