കൊല്ലം: ബസ് കാത്തുനിന്ന വീട്ടമ്മയെ പിന്നിലൂടെയെത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കോക്കാട് അഞ്ചുവിലാസത്തിൽ അനിലിനെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവം. പുനലൂർ പുത്തൻപുര ജംഗ്ഷനിൽ കടവരാന്തയിൽ ബസ് കാത്തുനിന്നതാണ് വീട്ടമ്മ. അനിൽ ഇവരെ കടന്നുപിടിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ അനിൽ ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയെതുടർന്നായിരുന്നു അറസ്റ്റ്.