case-diary-

കൊച്ചി: സ്ത്രീധന തുകയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ആലുവയിൽ ഗർഭിണിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. മർദ്ദനം തടയാനെത്തിയ യുവതിയുടെ അച്ഛനും മർദ്ദനമേറ്റു അലങ്ങാട് സ്വദേശി നൗഹത്തിനാണ് ഭർത്താവിൽ നിന്ന് മർദ്ദനമേറ്റത്. നൗഹത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .

ഭർത്താവ് ജൗഹറാണ് മർദിച്ചതെന്ന് നൗഹത്തിന്റെ കുടുംബം ആരോപിച്ചു സ്ത്രീധന തുക ഉപയോഗിച്ച് വാങ്ങിയ വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പത്ത് ലക്ഷം രൂപയാണ് സ്ത്രീധനം കൊടുത്തതെന്നും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസമായി പ്രശ്നം ഉണ്ടായിരുന്നുവെന്നും നൗഹത്തിന്റെ അമ്മ റംല പറഞ്ഞു.