ആദ്യസിനിമയിലെ അപൂർവ്വ ചിത്രവും മനോഹരമായ ഓർമമ്മകളും പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കെ.എസ്.സേതുമാധവൻ സംവധാനം ചെയ്ത് സത്യനും നസീറും നായകൻമാരായി എത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. താരത്തിന്റെ 20ാം വയസിലായിരുന്നു ഇത്. ഇപ്പോൾ സിനിമയിലെ തന്റെ ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണ്
അനുഭവങ്ങൾ പാളിച്ചകളിലെ താരത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്തു ആരാധകരിൽ ഒരാൾ കളർ നൽകുകയായിരുന്നു ഇത്. മഹാനടനായ സത്യനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം മമ്മൂട്ടി പങ്കുവച്ചു.
ഇത് ചെയ്ത വ്യക്തിക്ക് നന്ദി. ഞാൻ ആദ്യമായി അഭിനയിച്ച സിനിമയിലെ സ്ക്രീൻഷോട്ടാണ് ഇത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് നിറം നൽകിയതാണ്. ഇത് എനിക്ക് മറ്റൊരു കാലത്തെ ചെറിയ ഓർമകൾ തിരിച്ചുതന്നു. സത്യൻ മാസ്റ്ററിന് ഒപ്പമുള്ള സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം എനിക്കുണ്ടായി. ഷോട്ടിന്റെ ഇടയിൽ വിശ്രമിക്കുകയായിരുന്ന സത്യൻ മാസ്റ്ററിന്റെ കാൽ തൊട്ട് വന്ദിച്ചത് തൊട്ടത് ഞാനിപ്പോൾ ഓർമ്മിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു