ലണ്ടൻ : ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്‌പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്സിനും ഉൾപ്പെടുത്താന സമ്മർദ്ദം ചെലുത്തി ഇന്ത്യ. രണ്ടു വാക്സിനും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട ഇന്ത്യ , അല്ലാത്ത പക്ഷം യൂറോപ്യൻ രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പരസ്പര സഹകരണ നയമാണ് ഇന്ത്യയുടേതെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഫൈസർ, മൊഡേണ, അസ്ട്രസെനകഓക്സ്ഫഡ്, ജോൺസ് ആൻഡ് ജോൺസൺ എന്നീ കൊവിഡ് വാക്സിനുകൾക്കാണ് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയത്.