മലപ്പുറം: കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധന വിൽപ്പനയ്ക്ക് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് പ്രവർത്തനാനുമതി. ഹോട്ടലുകൾ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ അനുവദനീയമായ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ ബാങ്കുകൾക്ക് പ്രവർത്തിക്കാം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് ബാങ്ക് മാനേജർമാർ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം നടപടിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അകത്തേയ്ക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാർഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങളിലെ പ്രവൃത്തികൾ, പെട്രോൾ പമ്പുകൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂർവ്വ ശുചീകരണം, ചരക്ക് ഗതാഗതം, ചരക്ക് കയറ്റിറക്ക്, അന്തർ ജില്ല യാത്രാ (പാസ്,സത്യവാങ്മൂലം സഹിതം), മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവ ഒഴികെ യാതൊരു പ്രവൃത്തികൾക്കും അനുമതിയില്ല. അനുവദനീയമായ പ്രവൃത്തികളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.
താഴേക്കോട് പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ:
താഴേക്കോട്: 314 കോവിഡ് പോസിറ്റീവ് രോഗികളുള്ള താഴേക്കോട് പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് 26.67 ശതമാനം .