മഞ്ചേരി: അഞ്ച് ലിറ്റർ ചാരായവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മഞ്ചേരി തൃക്കലങ്ങോട് കൂവപ്ര സ്വദേശി വാസുദേവനെയാണ് (40) മഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ മറയാക്കി ചാരായം വിറ്റിരുന്ന പ്രതി ദിവസങ്ങളായി എക്‌സൈസ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
തൃക്കലങ്ങോട് ഭാഗത്ത് വ്യാജമദ്യ വിൽപ്പന വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാസുദേവൻ പിടിയിലായത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ടി.ബാബുരാജൻ, ബി. ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.സുഭാഷ്, ഹരീഷ് ബാബു, ഷിനു ചന്ദ്രൻ , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എ.കെ. നിമിഷ എന്നിവരും പങ്കെടുത്തു.