ca
അരീക്കോട് വെസ്റ്റ് പത്തനാപുരത്ത് പന്നി കുറുകെ ചാടിയതിനെ തുടർന്ന് ക്വാറിയിലേക്ക് മറിഞ്ഞ കാർ കാറ് നാട്ടുകാർ ചേർന്ന് കരയിലേക്ക് എടുത്തുമാറ്റുന്നു

അരീക്കോട് : അരീക്കോട് വെസ്റ്റ് പത്തനാപുരത്ത് ഓഡി കാർ നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം. ക്വാറിയിലേക്കുള്ള വഴി റോഡിന്റെ സമീപത്തായതിനാൽ നിയന്ത്രണം വിട്ട കാർ ക്വറിയിലേക്ക് പാഞ്ഞു കയറി. വാഹനത്തിന് മുന്നിലൂടെ പന്നി ഓടിയതാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വെസ്റ്റ് പത്തനാപുരം ഭാഗത്ത് പന്നി ശല്ല്യം രൂക്ഷമാണ്. ഉച്ചയോടെ നാട്ടുകാരുടെ സഹായത്തോടെ കാർ വെള്ളത്തിൽ നിന്നും കരയിലേക്ക് മാറ്റി. കാറിന് നല്ല രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.