പെരിന്തൽമണ്ണ: കെട്ടിടത്തിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കുന്നക്കാവിൽ രാജേഷ് (37), ചേരിക്കപറമ്പിൽ വീട്ടിൽ സുനീഷ് (42) എന്നിവർക്കെതിരെ കേസെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് അബ്ദുൾ സലീം, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർ അസിൻ രാജ്, ഗോപിനാഥൻ, അഭിലാഷ്, ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.