xzxx

കോ​ട്ട​യ്ക്ക​ൽ​:​ ​ന​ട്ടെ​ല്ലൊ​ടി​ഞ്ഞ​ ​അ​വ​സ്ഥ​യി​ലാ​ണ് ​സ്വ​കാ​ര്യ​ ​ബ​സ് ​വ്യ​വ​സാ​യ​ ​മേ​ഖ​ല.​ ​കൊ​വി​ഡ് ​ഒ​ന്നാം​ഘ​ട്ട​ ​സ​മ​യ​ത്ത് ​മാ​സ​ങ്ങ​ളോ​ളം​ ​നി​റു​ത്തി​യി​ട്ട​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​പി​ന്നീ​ട് ​സ​ജീ​വ​മാ​യി​ ​വ​ന്ന​പ്പോ​ഴാ​ണ് ​ര​ണ്ടാം​ത​രം​ഗ​മെ​ത്തി​യ​ത്.​ ​വീ​ണ്ടും​ ​ക​ട്ട​പ്പു​റ​ത്താ​യി​ 40​ ​ദി​വ​സം​ ​പി​ന്നി​ടു​മ്പോ​ൾ​ ​രൂ​ക്ഷ​മാ​യ​ ​പ്ര​തി​സ​ന്ധി​യാ​ണ് ​മേ​ഖ​ല​ ​നേ​രി​ടു​ന്ന​ത്.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​തൊ​ഴി​ലാ​ളി​ക​ൾ​ ​ജോ​ലി​യി​ല്ലാ​തെ​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​
​മു​ത​ലാ​ളി​മാ​രി​ൽ​ ​പ​ല​രും​ ​മേ​ഖ​ല​ ​കൈ​യൊ​ഴി​യാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​പ​ല​രും​ ​ജി​ ​ഫോം​ ​ന​ൽ​കി​ ​ടാ​ക്സ് ​ഒ​ഴി​വാ​ക്കി​ ​ബ​സു​ക​ൾ​ ​വെ​റു​തെ​യി​ട്ടി​രി​ക്കു​ക​യാ​ണ്.
ബ​സ് ​തൊ​ഴി​ലാ​ളി​ക​ളെ​ ​കൂ​ടാ​തെ​ ​ഈ​ ​മേ​ഖ​ല​യോ​ട​നു​ബ​ന്ധി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വ​ർ​ക്ക്‌​ഷോ​പ്പ്,​ ​ട​യ​ർ,​ ​ബോ​ഡി​ ​ബി​ൽ​ഡിം​ഗ്,​ ​സ്‌​പ്രേ​ ​പെ​യി​ന്റിം​ഗ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളും​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​
ഇ​ന്ധ​ന​വി​ല​ ​വ​ർ​ദ്ധ​ന​വും​ ​ബ​സ് ​വ്യ​വ​സാ​യ​ത്തി​ന് ​ത​ല​വേ​ദ​ന​യാ​ണ്.​ ​ലോ​ക്ക് ​ഡൗ​ണി​ന് ​മു​മ്പ് 65​ ​രൂ​പ​യാ​യി​രു​ന്ന​ ​ഡീ​സ​ൽ​ ​വി​ല​ ​ഇ​പ്പോ​ൾ​ 30​ ​രൂ​പ​യ്ക്ക​ടു​ത്ത് ​വ​ർ​ദ്ധി​ച്ച്93​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ലാ​യി​ട്ടു​ണ്ട്.​ ​കൊ​വി​ഡ് ​ക​ഴി​ഞ്ഞ് ​ഓ​രോ​ ​ബ​സും​ ​സ​ർ​വ്വീ​സ് ​തു​ട​ങ്ങ​ണ​മെ​ങ്കി​ൽ​ ​അ​റ്റ​കു​റ്റ​പ്പ​ണി​യും​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ടാ​ക്സു​മ​ട​ക്കം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യെ​ങ്കി​ലും​ ​വേ​ണം.​ ​സർക്കാർ സഹായമുണ്ടായാലേ രക്ഷപ്പെടൂ എന്ന നിലപാടി ലാണ് ബസുടമകൾ