എടവണ്ണ : എടവണ്ണ മുണ്ടേങ്ങര ആലുങ്ങൽ നാസറിന്റെ വീട്ടിലെ പണി നടക്കുന്ന കിണറിൽ വീണ പൂച്ചയെ രക്ഷപെടുത്തി ഇ. ആർ. എഫ് അംഗങ്ങൾ.
ഇന്നലെ രാവിലെ 11ഓടെയാണ് പൂച്ച കിണറിൽ വീണത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അംഗങ്ങളെത്തി പൂച്ചയെ കരയ്ക്കു കയറ്റിയത്.
ഇ. ആർ. എഫ് കോ ഓർഡിനേറ്റർ ഷാഹിന്റെ നേതൃത്വത്തിൽ ഹാരിസ്, റാഫി തുടങ്ങിയവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇത്തരം പ്രവർത്തനങ്ങൾക്കായി പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും ഫോറസ്റ്റിന്റെയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇ. ആർ. എഫ് അംഗങ്ങൾ.