കോട്ടയ്ക്കൽ: പ്രഗത്ഭ മാനേജ്‌മെന്റ് വിദഗ്ദ്ധനും സാമൂഹ്യപ്രവർത്തകനുമായിരുന്ന പ്രൊഫ. ടി.എസ്.എൻ. പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ളയ്ക്ക് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് അവാർഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് ആണ് അവാർഡ് നൽകുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്
അവാർഡ്.