mathr
പൊന്നാനിയിലെ മാതൃ ശിശു ആശുപത്രി

പൊന്നാനി: പൊന്നാനിയിലെ മാതൃ ശിശു ആശുപത്രി കൊവിഡ് ആശുപത്രി ആക്കിയ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നടപടിക്കെതിരെ പി. നന്ദകുമാർ ഉൾപ്പെടെ നാല് എം.എൽ.എമാർ രംഗത്ത്. പൊന്നാനി, ഗുരുവായൂർ, തവനൂർ, തൃത്താല മണ്ഡലങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേർ പ്രസവശുശ്രൂഷയ്ക്ക് ആശ്രയിക്കുന്ന ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയത് ചികിത്സയ്ക്കെത്തുന്നവർക്ക് വലിയ പ്രയാസമുണ്ട്. തീരുമാനത്തിൽ നിന്ന് അതോറിറ്റി പിന്തിരിയുമെന്നാണ് അറിയുന്നത്. ബദൽ സംവിധാനം എം എൽ എമാർ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.

ദിനേന നൂറുകണക്കിന് സ്ത്രീകൾ ചികിത്സ തേടി എത്തുന്ന ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയതോടെ പ്രസവവും അനുബന്ധ ചികിത്സയും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുതിയ ക്രമീകരണം താലൂക്ക് ആശുപത്രിക്ക് ഉൾകൊള്ളാനാകാത്ത സ്ഥിതിയാണ്. പ്രസവിച്ചവരും നവജാത ശിശുവും നിലത്ത് കിടക്കേണ്ട സാഹചര്യമുണ്ടായത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. താത്കാലിക പരിഹാരമെന്നോണം നഗരസഭ 35 കട്ടിലുകൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. .

വീർപ്പുമുട്ടിൽ

മാതൃ ശിശു ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നത് സംബന്ധിച്ചോ താലൂക്ക് ആശുപത്രിയിൽ ക്രമീകരണം നടത്തുന്നത് സംബന്ധിച്ചോ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ല. നടപടി സ്വീകരിക്കുമ്പോൾ കൂട്ടായ തീരുമാനമാണ് ഉണ്ടാകേണ്ടത്. ജനങ്ങളെ പ്രയാസപ്പെടുത്തരുത്. മാതൃ ശിശു ആശുപത്രിയെ പൂർവ്വ സ്ഥിതിയിലേക്ക് മാറ്റുകയും ബദൽ സംവിധാനം കണ്ടെത്തുകയും വേണം

പി നന്ദകുമാർ, എംഎൽഎ