വാഴക്കാട് : പഞ്ചായത്തിൽ 45 ലേറെ പേർക്ക് ഡെങ്കിപ്പനി. നിരവധിയാളുകൾ ചികിത്സയിലാണ്. മൂന്ന് ദിനങ്ങളിലായി കൊതുക് നശീകരണവുമായി താലൂക്ക് ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. പഞ്ചായത്തിലെ നൂഞ്ഞിക്കര, അനന്തായൂർ വാർഡുകളിലാണ് ഡെങ്കിപ്പനി വ്യാപകം. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ താലൂക്ക് ദുരന്ത നിവാരണ സേനയും സിവിൽ ഡിഫൻസും ചേർന്ന് വിവിധയിടങ്ങളിൽ അണു നശീകരണം നടത്തി. എടവണ്ണപ്പാറ ടൗണിലെ ഫോഗിംഗിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളും സഹകരിച്ചു.