vds

മലപ്പുറം: മരം കൊള്ളയ്ക്കെതിരെ യു.ഡി.എഫ് നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.

17ന് തന്റെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധി സംഘം വയനാട് സന്ദർശിക്കും. തൃശൂരിൽ ടി.എൻ. പ്രതാപന്റെയും എറണാകുളത്തും ഇടുക്കിയിലും ബെന്നി ബെഹനാന്റെയും നേതൃത്വത്തിൽ സന്ദർശിച്ച് യു.ഡി.എഫിന് റിപ്പോർട്ട് സമർപ്പിക്കും. ഇതു പരിശോധിച്ച ശേഷം നിയമനടപടി ആലോചിക്കും. മൂന്ന് മാസം മാത്രം നിലനിന്ന ഒരു ഉത്തരവിന്റെ മറവിൽ നാല് പതിറ്റാണ്ടിനിടെ കേട്ടുകേൾവിയില്ലാത്ത മരം കൊള്ളയാണ് നടന്നത്. ഇതിനായി ഉദ്യോഗസ്ഥർക്കൊപ്പം രാഷ്ട്രീയ ഗൂഢസംഘം പ്രവർത്തിച്ചു. വിചിത്ര ഉത്തരവിനെതിരെ ഇതുവരെ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. മരം വെട്ടിയ കൊള്ളക്കാർക്കെതിരെ ഒരു നടപടിയുമെടുക്കാതെ ,ആദിവാസികൾക്കും കർഷകർക്കുമെതിരെ കേസെടുത്തു. ഇവർക്കിടയിൽ വലിയൊരു പ്രതിഷേധമുണ്ടാക്കി കേസ് തേച്ചുമാച്ചു കളയാനാണ് ശ്രമം.

ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വനംവകുപ്പും റവന്യു വകുപ്പും പരസ്പരം പഴിചാരുന്നു. സി.പി.എമ്മും സി.പി.ഐയും മൗനം തുടരുന്നു. ഈ രണ്ട് വകുപ്പും കൈകാര്യം ചെയ്ത പാർട്ടിയെന്ന നിലയിൽ സി.പി.ഐ കുറേക്കൂടി വ്യക്തത വരുത്തണം. ചന്ദനം ഒഴികെ മറ്റ് മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നാണ് യു.ഡി.എഫ് നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതിന്റെ മറവിൽ വ്യാപക മരം കൊള്ളയാണ് നടന്നതെന്നും സതീശൻ പറഞ്ഞു.

മ​രം​ ​മു​റി​ ​ഗ്രീ​ൻ​ ​ട്രൈ​ബൂ​ണൽ
അ​ന്വേ​ഷി​ക്ക​ണം​:​ ​തി​രു​വ​ഞ്ചൂർ

കോ​ട്ട​യം​:​ ​വ​ന​നി​യ​മം​ ​ലം​ഘി​ച്ച് ​മു​ന്നൂ​റ് ​വ​ർ​ഷം​ ​വ​രെ​ ​പ​ഴ​ക്ക​മു​ള്ള​ 1250​ ​തേ​ക്ക്,​ ​ഈ​ട്ടി​ ​മ​ര​ങ്ങ​ൾ​ ​മൂ​ന്നു​മാ​സ​ത്തി​നി​ടെ​ ​വെ​ട്ടി​ ​മാ​റ്റി​യ​ ​വ​ൻ​ ​കൊ​ള്ള​ ​ഗ്രീ​ൻ​ ​ട്രൈ​ബൂ​ണ​ൽ​ ​ഏ​റ്റെ​ടു​ത്ത് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​മു​ൻ​ ​വ​നം​ ​മ​ന്ത്രി​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​നി​ഗൂ​ഢ​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ ​ഒ​രു​ ​രാ​ഷ്ടീ​യ​ ​ബു​ദ്ധി​കേ​ന്ദ്രം​ ​ന​ട​പ്പാ​ക്കി​യ​താ​ണ് ​മ​രം​ ​കൊ​ള്ള.​ ​ഇ​തേ​ക്കു​റി​ച്ച് ​സം​സ്ഥാ​ന​ത​ല​ ​ഏ​ജ​ൻ​സി​ ​അ​ന്വേ​ഷി​ച്ച​തു​ ​കൊ​ണ്ട് ​കാ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​ഗ്രീ​ൻ​ ​ട്രൈ​ബൂ​ണ​ൽ​ ​അ​ന്വേ​ഷ​ണം​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് ​തി​രു​വ​ഞ്ചൂ​ർ​ ​പ​റ​ഞ്ഞു.