tuf


കു​റ്റി​പ്പു​റം​ ​:​ ​യൂ​റോ​ ​ക​പ്പുംകോ​പ്പ​ ​അ​മേ​രി​ക്ക​യും പൊ​ടി​പൊ​ടി​ക്കു​മ്പോ​ൾ​ ​ജി​ല്ല​യു​ടെ​ ​ട​ർ​ഫ് ​മൈ​താ​ന​ങ്ങ​ളി​ലും വ​ലി​യ​ ​ആ​വേ​ശ​മു​യ​രേ​ണ്ട​താ​യി​രു​ന്നു.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​പെ​ട്ട് ​ട​ർ​ഫ് ​മൈ​താ​ന​ങ്ങ​ൾ​ ​അ​ട​ഞ്ഞു​ ​കി​ട​ന്ന​തോ​ടെ​ ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലേ​ക്ക് ​ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ​യു​വാ​ക്ക​ൾ.
കൊ​വി​ഡി​ന്റെ​ ​വ​ര​വി​ന് ​ശേ​ഷം​ ​അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് ടർ​ഫ് ​മൈ​താ​ന​ങ്ങ​ൾ.​ ​കൊ​യ്ത്തൊ​ഴി​ഞ്ഞ​ ​പാ​ട​ത്ത് ​ന​ട​ന്നു​ ​വ​രു​ന്ന​ ​‌​ഫു​ട്ബാ​ൾ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ട​ർ​ഫി​ലേ​ക്ക് ​മാറിയിട്ട് ര​ണ്ടു​വ​ർ​ഷ​മേ​ ​ആ​യു​ള്ളൂ.​ ​ലൈ​റ്റിം​ഗ് ​സം​വി​ധാ​ന​മു​ള്ള​തി​നാ​ൽ​ ​കു​ട്ടി​ക​ളും​ ​യു​വാ​ക്ക​ളു​മെ​ല്ലാം​ ​പ​ക​ലി​ന് ​പു​റ​മെ​ ​രാ​ത്രി​യി​ലും​ ​ട​ർ​ഫു​ക​ളെ​ ​ആ​ശ്ര​യി​ച്ചി​രു​ന്നു.​ ​പാ​ട​ങ്ങ​ൾ​ ​മ​ഴ​യി​ൽ​ ​മു​ങ്ങു​മ്പോ​ൾ​ ​ക​ളി​ ​പൂ​ർ​ണ്ണ​മാ​യും​ ​ട​ർ​ഫി​ലേ​ക്ക് ​മാ​റും.​ ​മാ​ന​സി​ക​ ​ഉ​ല്ലാ​സ​ത്തി​നും​ ​വ്യാ​യാ​മ​ത്തി​നു​മാ​യി​ ​ട​ർ​ഫ് ​മൈ​താ​ന​ങ്ങ​ളെ​ ​ആ​ശ്ര​യി​ക്കു​ന്ന​വ​രു​മേ​റെ​യാ​ണ്. കോ​പ്പ​ ​അ​മേ​രി​ക്ക,​​​ ​യൂ​റോ​ ​ക​പ്പ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സൗ​ഹൃ​ദ​ ​മ​ത്സ​ര​ങ്ങ​ളാ​ൽ​ ​നി​റ​യേ​ണ്ട​വ​യാ​യി​രു​ന്നു​ ​ട​ർ​ഫ് ​മൈ​താ​ന​ങ്ങ​ൾ.​ ​ഇ​ഷ്ട​ടീ​മു​ക​ളു​ടെ​ ​ജ​ഴ്സി​ക​ളി​ഞ്ഞ് ​ആ​രാ​ധ​ക​ർ​ ​ആ​വേ​ശ​ത്തോ​ടെ​ ​ഏ​റ്റു​മു​ട്ടും.​ ​കൊ​വി​ഡ് ​കാ​ര​ണം​ ​അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തു​വ​ഴി​ ​വ​ലി​യ​ ​ന​ഷ്ട​മാ​ണ് ​ന​ട​ത്തി​പ്പു​കാ​ർ​ക്കു​ള്ള​ത്.​ ​കൊ​ണ്ടു​ന​ട​ക്കു​ന്ന​തി​ലെ​ ​ചെ​ല​വ് ​കാ​ര​ണം​ ​പ​ല​ ​ട​ർ​ഫു​ക​ളും​ ​പൊ​ളി​ക്കു​ക​യാ​ണ് ഉ​ട​മ​സ്ഥ​ർ.

ഫുട്‌ബോളിനോട് മലപ്പുറത്തുകാർക്ക് ഉള്ള താത്പര്യമാണ് കൂടുതൽ ടർഫുകൾ മലപ്പുറം ജില്ലയിലുണ്ടാവാൻ കാരണം. ഇപ്പോഴത്തെ പ്രതിസന്ധി താങ്ങാവുന്നതിലും അപ്പുറമാണ്

അഫ്സൽ

(ഉടമ, സോക്കർ സിക്സ് ടർഫ്)​