chako

പെരിന്തൽമണ്ണ: കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറിയും ഉന്നതാധികാര സമിതി അംഗവുമായ അങ്ങാടിപ്പുറം പരിയാപുരത്തെ കോവേലിൽ ചാക്കോ വർഗീസ്(61) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ:നിലമ്പൂർ പടിയപ്പുറത്ത് കുടുംബാംഗം വൽസ. മക്കൾ:നിതിൻ (സോഫ്റ്റ്‌വെയർ എൻജിനീയർ, വെർറ്റിന,എറണാകുളം), ജിതിൻ (വിഡ്‌കോ കൺസ്ട്രക്ഷൻസ്, പെരിന്തൽമണ്ണ). മരുമകൾ: രേഷ്മ കൊച്ചുമണ്ണിൽ (കരിമ്പ).