cccc
.

എടപ്പാൾ: കൊവിഡിനെ തുടർന്ന് വിവാഹങ്ങളിൽ പങ്കെടുക്കാൻ ആളുകൾക്ക് നിയന്ത്രണം വന്നതോടെ അടഞ്ഞ കല്യാണമണ്ഡപങ്ങൾ നേരിടുന്നത് കടുത്ത പ്രതിസന്ധി. പത്തു വർഷത്തിനകം നിർമ്മിച്ച കല്യാണമണ്ഡപങ്ങൾ അനാഥമായ നിലയിലാണ്. ജീവനക്കാർക്ക് ശമ്പളം നൽകാനും ​ വൈദ്യുതി ബിൽ അടയ്ക്കാനുമാവാതെ നെട്ടോട്ടമോടുകയാണ് ഉടമസ്ഥർ. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തു തുടങ്ങിയ ചെറുതും വലുതുമായ കല്യാണമണ്ഡപങ്ങളുടെ ഉടമസ്ഥർ കടക്കെണിയെ അഭിമുഖീകരിക്കുന്നു. പഴയ ഓഡിറ്റോറിയങ്ങൾ ഒരു വിധം പിടിച്ചു നിൽക്കുന്നുണ്ട്. എടപ്പാളിനു സമീപത്ത് നാലിലേറെ ഓഡിറ്റോറിയങ്ങൾക്ക് പൂട്ട് വീണുകഴിഞ്ഞു. ജില്ലയിൽ ആയിരത്തിലേറെ ഓഡിറ്റോറിയങ്ങളുണ്ട്. പ്രവാസികളും മറ്റും കൂടുതലായി നിക്ഷേപം നടത്തുന്നത് ഓഡിറ്റോറിയങ്ങളിലായതിനാൽ അവരും വലയുകയാണ് .