sajan
സാജൻ


പെരിന്തൽമണ്ണ: ഭാരതീയ ജനതാ പാർട്ടി പെരിന്തൽമണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സാജൻ വെട്ടത്തൂർ (34) ഡെങ്കിപനി ബാധിച്ച് മരിച്ചു. ഡെങ്കിപനി ബാധയെത്തുടർന്ന് ചൊവ്വാഴ്ച്ച രാത്രി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരാവസ്ഥയിലെത്തി വ്യാഴാഴ്ച രാത്രി 10.45 ന് മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലം ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി ആയിരുന്നു.
വെട്ടത്തൂർ പുല്ലപ്പുറത്ത് മാധവൻ, ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിനിഷ. മക്കൾ: അഹല്യ മാധവ്, അശ്വിൻ കൃഷ്ണ. സഹോദരങ്ങൾ: ജിജേഷ്, ദിനേഷ്.