kunhalikkutty

മലപ്പുറം: ജോസഫൈന്റെ ഭാഗത്ത് നിന്നുണ്ടായത് മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണെന്നും രാജികൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരമാവില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിരവധി പാവങ്ങൾക്ക് ഇവരുടെ അധികാരകാലത്ത് നീതി കിട്ടാതെ പോയിട്ടുണ്ട്. അവർക്ക് നീതി ലഭ്യമാക്കണം. ഇത്തരക്കാരെ അധികാരക്കസേരയിലിരുത്തുമ്പോൾ സി.പി.എം ശ്രദ്ധിക്കണമായിരുന്നു. ഗുരുതര വീഴ്ചകളുണ്ടായ സമയത്തെല്ലാം പാർട്ടിയുടെ പിൻബലത്തിലാണ് ഇവർ കസേരയിൽ തുടർന്നത്. നിൽക്കക്കള്ളിയില്ലാതെയാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.