എടവണ്ണ: ഒതായിലെ സാമൂഹ്യ സാംസ്‌കാരിക മത, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധുവും ഏറനാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷററുമായിരുന്ന കാഞ്ഞിരാല അബൂബക്കർ (71) നിര്യാതനായി. കുറച്ചു ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എടവണ്ണ ഗ്രാമ പഞ്ചായത്ത് മുൻ അംഗം , എടവണ്ണ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, ജീവനക്കാരനുമായിരുന്നു. മഞ്ചേരി പി.സി.സി ഡയറക്ടർ, സീതി ഹാജി ചാരിറ്റബിൾ സൊസൈറ്റി ജന.സെക്രട്ടറി, ഒതായി ജംഇയ്യത്തുൽ മുഹിലി സീൻ സംഘം ദീർഘകാല ജന.സെക്രട്ടറി, കെ.എൻ.എം ഈസ്റ്റ് ശാഖാ പ്രസിഡണ്ട്, കെ.എൻ.എം. ഒതായി മണ്ഡലം കൗൺസിലർ, എടവണ്ണ ഓറിയന്റൽ ഹൈസ്‌കൂൾ പി.ടി.എ. പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കദീജ മൂർഖൻ മമ്പാട്. മക്കൾ: മനോജ് ബാബു (റിയാദ്),ഡോ.മുഷ്താഖ് അഹമ്മദ് (ഷാർജ), മുഹമ്മദ് ആസിഫ് ( പൊന്നറ ജ്വല്ലറി എടവണ്ണ), അഹമ്മദ് നുബൈൽ (എടവണ്ണ സർവ്വീസ് സഹകരണ ബാങ്ക്), അഹമ്മദ് നിഷാദ് (ഇരിവേറ്റി ഹയർ സെക്കൻഡറി സ്‌കൂൾ).
മരുമക്കൾ: ഷാനിമോൾ, ഫ്രാൻസില(ഷാർജ), നസ്ലു, ലീന, ഷഹല. സഹോദരങ്ങൾ: കുഞ്ഞമ്മദ് കുട്ടി ഹാജി, അലീമ, ഉസ്സൻകുട്ടി, മുഹമ്മദ് ബഷീർ, പരേതനായ ഉണ്ണി മുഹമ്മദ്.