binija
ബിനിജ

തേഞ്ഞിപ്പലം:സെലിബ്രിറ്റികൾക്കും മോഡലുകൾക്കും മാത്രമല്ല,​ വീട്ടമ്മമാർക്കും ഫോട്ടോഷൂട്ട് നടത്താമെന്ന് തെളിയിച്ച സ്ത്രീ ജ്വാലയുടെ രക്ഷാധികാരി ബിനിജയെ തേടി ഇന്ത്യാ ബുക്ക് ഒഫ് റെക്കൊഡ്സ് അംഗീകാരം . ഷൂട്ടിലെ പ്രധാന കഥാപാത്രമായ ഉണ്ണിയാർച്ചയെ അവതരിപ്പിച്ചതും ബിനിജയാണ്. വടക്കൻപാട്ടിലെ സ്ത്രീകഥാപാത്രങ്ങളുടെ ചരിത്രം ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം ഉയർത്തിക്കാണിക്കാനും ഫോട്ടോഷൂട്ടിലൂടെ ബിനിജയ്ക്കായി.

ചിത്രകാരനായ ചേലേമ്പ്ര സ്വദേശി വിജയന്റെ ഭാര്യയാണ് ബിനിജ. കുഞ്ഞുനാളിൽ നൃത്തത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന ബിനിജ ചണ്ഡീഗഢ് യൂണിവേഴ്സിറ്റിയുടെ നൃത്തകലയിൽ ഡിപ്ലോമ വിദ്യാർത്ഥിനിയാണ് . നൃത്ത സംഗീത വിദ്യാലയം നടത്തുന്നുണ്ട്.
ഇനിയും പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്ന ബിനിജ ഏഷ്യാബുക്ക് ഒഫ് റെക്കോർഡ്സ് , ലിംക റെക്കോർഡ്സ് ഒഫ് ബുക്ക്സ് എന്നിവയിൽ സ്ഥാനം പിടിക്കാനുള്ള പ്രയത്നത്തിലാണ്.
നിരവധി നാടകങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മക്കൾ ആദിൻ, അജിൻ.