ചങ്ങരംകുളം: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവാവ് സൗഹൃദം സ്ഥാപിച്ച ശേഷം ഓടിച്ചുനോക്കാൻ ബൈക്ക് വാങ്ങി മുങ്ങി. കാസർകോട് നീലേശ്വരം സ്വദേശിയായ 19 കാരനാണ് രണ്ടര ലക്ഷം രൂപയുടെ ബൈക്ക് നഷ്ടപ്പെട്ടത്. അങ്കമാലിയിലെ സുഹൃത്തിന് ബൈക്ക് നൽകാൻ പുറപ്പെട്ട പ്രണവിന്റെ ബൈക്കിൽ ചങ്ങരംകുളം വളയംകുളം എത്തിയപ്പോഴാണ് 25 വയസ് തോന്നിക്കുന്ന യുവാവ് ലിഫ്റ്റ് ചോദിച്ചതകുന്നംകുളം എത്തുംമുമ്പ് വില കൂടിയ ബൈക്ക് ഓടിച്ച് നോക്കാനുള്ള ആഗ്രഹം അറിയിച്ചു. പിന്നീട് പ്രണവിനെ പിറകിലിരുത്തി യുവാവ് ബൈക്കോടിച്ചു. കുന്നംകുളം എത്തിയതോടെ അത്യാവശ്യകാര്യത്തിന് ബൈക്ക് നിറുത്തി .പ്രണവ് ബൈക്കിൽ നിന്നിറങ്ങിയതും യുവാവ് ബൈക്കുമായി സ്ഥലം വിട്ടു. പ്രണവിന്റെ പരാതിയിൽപൊലീസ് അന്വേഷണം ആരംഭിച്ചു.