പാലക്കാട്: സ്വർണ്ണം, തുണി, ചെരുപ്പ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാൻ ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. മേൽപറഞ്ഞ കടകൾ മുമ്പ് നിബന്ധനകളോടെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുവരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ജില്ലയിലെ കൊവിഡ് പ്രതിദിന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്നതിനാലാണ് മൂന്നുദിവസം മാത്രം പ്രവർത്തനാനുമതി നൽകിയത്.
പുതുക്കിയ നിബന്ധനകൾ
പരമാവധി 25% ജീവനക്കാരെ ഉൾപ്പെടുത്തി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം.
രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം നടത്തുന്നവർക്ക് പരമാവധി ഒരു മണിക്കൂർ വരെ പ്രവേശനമനുവദിക്കും.
വിവാഹക്ഷണ പത്രികയുമായി വരുന്നവരെ മാത്രമാണ് നേരിട്ട് വാങ്ങാൻ അനുവദിക്കുക. അല്ലാത്തവർക്ക് ഹോം ഡെലിവറി/ ഓൺലൈൻ ഡെലിവറി മാത്രം.
ഒരേസമയം പത്തുപേരിൽ കൂടുതൽ പ്രവേശിക്കരുത്. കുട്ടികൾ, ഗർഭിണികൾ, 60ന് മുകളിലുള്ളവർ എന്നിവരും പ്രവേശിക്കരുത്.
സ്ഥാപന ജീവനക്കാരും ഉപഭോക്താക്കളും ശാരീരികാകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം. സാനിറ്റൈസ് സംവിധാനം ഉറപ്പാക്കണം.
പൂർണമായും അടച്ച പ്രദേശങ്ങളിലും കണ്ടെയിൻമെന്റ് സോണുകളിലും സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.