n
ത്രിവേണി നോട്ട്ബുക്കുകൾ കൺസ്യൂമർഫെഡ് ജീവനക്കാർ വിദ്യാർത്ഥികളുടെ വീട്ടിലെത്തിച്ചു നൽകുന്നു.

പാലക്കാട്: കൊവിഡ് കാലത്ത് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സഹായവുമായി കൺസ്യൂമർ ഫെഡ്.

പൊതുവിപണിയിലെ മറ്റു നോട്ടുബുക്കുകളേക്കാൾ ത്രിവേണി നോട്ട്ബുക്കുകൾ 20% വിലക്കുറവിൽ നൽകുന്ന പദ്ധതിക്കാണ് കൺസ്യൂമർ ഫെഡ് സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്.

ആവശ്യമുള്ളർക്ക് നോട്ട്ബുക്കുകൾ സഹകരണ സംഘങ്ങൾ, കൺസ്യൂമർ ഫെഡ് ജീവനക്കാർ വഴി വീട്ടിലെത്തിക്കും. വെബ് പോർട്ടൽ വഴിയും ഇവ ഓർഡർ ചെയ്യാൻ കഴിയും. കൂടാതെ ഹോം ഡെലിവറിക്ക് പുറമേ കൺസ്യൂമർ ഫെഡിന്റെ 13 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, രണ്ട് മൊബൈൽ ത്രിവേണികൾ എന്നിവ വഴിയും നോട്ട്ബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാകും.

കണ്ടെയ്മെന്റ് സോണുകളിലും മൊബൈൽ ത്രിവേണികൾ നേരിട്ടെത്തി സാധനങ്ങൾ നൽകും. ജില്ലയിലെ കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റുകളിൽ വിതരണത്തിനായുള്ള നോട്ട്ബുക്കുകൾ എത്തിയതായി അധികൃതർ പറഞ്ഞു.


നോട്ട് ബുക്കുകളുടെ വില


96 പേജ് 13

160 പേജ് 20

192 പേജ് 24

120 പേജ് 24

140 പേജ് 27

160 പേജ് (കോളേജ്) 30

160 പേജ് (എ ഫോർ) 44

ത്രിവേണി ഫോൺ

അഗളി 7736210329

ആലത്തൂർ 9947610238

ചെർപ്പുളശ്ശേരി 9288603488

കുഴൽമന്ദം 9447375420

പാലക്കാട് കോട്ട 9947608207

എടത്തനാട്ടുകര 9747140131

കൂറ്റനാട് 8086196040

മണ്ണാർക്കാട് 9847982073

നെന്മാറ 9645666198

ഒറ്റപ്പാലം 9745481194

പട്ടാമ്പി 9048489978

പാലക്കാട് റെയിൽവേ കോളനി 9037988046

തച്ചമ്പാറ 9400084458


മൊബൈൽ ത്രിവേണി

മലമ്പുഴ 944761 3936

ആലത്തൂർ 9526271416


നോട്ട്ബുക്കിന് പുറമേ പഠനോപകരണങ്ങളെല്ലാം പത്തുമുതൽ 20% വരെ വിലക്കുറവിലാണ് നൽകുന്നത്. വെള്ളിയാഴ്ചയാണ് ജില്ലാതല വിതരണോദ്ഘാടനം നടന്നത്. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

-വി.ശുഭ, ജില്ലാ റീജിയണൽ മാനേജർ, കൺസ്യൂമർ ഫെഡ്, പാലക്കാട്.