skp
ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ് മൺപാത്ര കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായപ്പോൾ.

ശ്രീകൃഷ്ണപുരം: പ്ലാസ്റ്റിക്ക് വിമുക്ത ഭൂമി എന്ന ആശയവുമായി ലയൺസ് ക്ലബ്ബ് മൺപാത്ര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തിൽ അടയ്ക്കാപുത്തൂർ സംസ്‌കൃതിയുമായി സഹകരിച്ച് പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച പദ്ധതി ക്ലബ് പ്രസിഡന്റ് ഡോ.ബാബുരാജ് പരിയാനമ്പറ്റ ഉദ്ഘാടനം ചെയ്തു. സി.ഐ കെ.എം.ബിനീഷ്, ഭാസ്‌കർ പെരുമ്പിലാവിൽ, രാജേഷ് സംസ്‌കൃതി, ഡോ.അരവിന്ദാക്ഷൻ പങ്കെടുത്തു.