manjapra
മഞ്ഞപ്ര പി.കെ.എച്ച്.എസ്.എസിലെ 2021 വൃക്ഷതൈ നടീൽ മാനേജർ കെ.ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

മഞ്ഞപ്ര: പ്രകൃതിക്ക് തണലേകാൻ 2021 വൃക്ഷത്തൈ നട്ട് പി.കെ.എച്ച്.എസ്.എസ്. പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെയുളള വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേർന്നാണ് 2021 വൃക്ഷത്തൈകൾ നട്ടത്. ലോക്ക്ഡൗൺ മൂലം എല്ലാവരും അവരവരുടെ വീടുകളിലാണ് വൃക്ഷത്തൈകൾ വെച്ച് പരിസ്ഥിതി ദിനമാചരിച്ചത്.

സ്‌കൂൾ മാനേജർ കെ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ യു.സുധന്യ അദ്ധ്യക്ഷയായി. പ്രധാനാദ്ധ്യാപിക കെ.ഇന്ദുലേഖ സംസാരിച്ചു. സ്‌കൂൾ അധികൃതർ 2021 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതറിഞ്ഞ് സംസ്ഥാന വനം വകുപ്പ് മേധാവി പി.കെ.കേശവൻ പരിസ്ഥിതി ദിന സന്ദേശത്തോടൊപ്പം സ്‌കൂളിന് അഭിനന്ദന കത്തും നൽകി.