അലനല്ലൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ഉപ്പുകുളം യൂണിറ്റ് തൈ നടലും ശുചീകരണവും നടത്തി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അഴുക്കുചാൽ വൃത്തിയാക്കൽ, കാടുവെട്ടൽ, പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനം നടത്തി. പഞ്ചായത്തംഗം നൈസി ബെന്നി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കൃഷ്ണകുമാർ, ബ്രാഞ്ച് സെക്രട്ടറി ജയകൃഷ്ണൻ, അമീൻ മഠത്തൊടി, ശരത്, കൃഷ്ണദാസ്, ഹുസൈൻ, ഗഫൂർ, ജിനു, താഹിർ, ഭാസ്‌കരൻ, സദ്ദാം, സുബൈർ പങ്കെടുത്തു.