k

പാലക്കാട്: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പുനഃരാരംഭിച്ച മൂന്ന് ദീർഘദൂര സർവീസുകളുടെ പിന്നാലെ കോഴിക്കോട്ടേക്കും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ആരംഭിച്ചു. രാവിലെ എട്ടിന് കോഴിക്കോട്ടേക്ക് പോകുന്ന ബസ് വൈകിട്ട് 3.30ന് മടങ്ങും.

കൊവിഡ് മാനദണ്ഡം പാലിച്ച് റിസർവേഷൻ വഴി ഇരുന്നുള്ള യാത്ര മാത്രമാണ് അനുവദിക്കുന്നത്. കര്‍ശന നിയന്ത്രണമുള്ള 12, 13 തീയ്യതികളില്‍ സര്‍വീസുണ്ടാകില്ല. നിലവിലുള്ള നാല് സർവീസ് ഇന്നും നടത്തും. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായി ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാർ കുറവ്

നാല് സർവീസുകളിലും യാത്രക്കാർ കുറവാണ്. സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും ജനങ്ങളുടെ ആശങ്കയുമാണ് യാത്രക്കാർ കുറയാൻ കാരണം. ദീർഘദൂരത്തിന് പുറമെ അത്യാവശ്യ ജീവനക്കാര്‍ക്കുള്ള സർവീസ് ഉൾപ്പെടെ കഴിഞ്ഞ ദിവസം ഡിപ്പോയ്ക്ക് ലഭിച്ച വരുമാനം 20,724 രൂപ മാത്രമാണ്. ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാർക്കായി സർവീസ് നടത്തുന്നത്.

-പി.എസ്.മഹേഷ്, ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി, പാലക്കാട്.