suseel
എസ്.സുശീൽ

പാലക്കാട്: ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടീം ഗ്ലാഡിയേറ്റേഴ്‌സ് കാനഡ സംഘടിപ്പിച്ച ഓൺലൈൻ അഭിനയ മത്സരത്തിൽ ആലത്തൂർ സ്വദേശി എസ്.സുശീലിന് ഒന്നാംസ്ഥാനം. 30,000 രൂപയാണ് പുരസ്‌കാരം. കോട്ടയം കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാന വർഷ വിദ്യാർത്ഥിയായ സുശീൽ ഹ്രസ്വ ചിത്രങ്ങളിലും ഫീച്ചർ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

400 പേരാണ് മലയാളി സ്റ്റാർ ഹൈസ്റ്റ് എന്ന മത്സരത്തിൽ പങ്കെടുത്തത്. നടൻ ഗിന്നസ് പക്രു അടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. അച്ഛൻ: വിമുക്ത ഭടൻ കാവശേരി ഇരകുളത്തിൽ സുരേന്ദ്രൻ. വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ കൂട്ടായ്മയാണ് ടീം ഗ്ലാഡിയേറ്റേഴ്‌സ് കാനഡ.