f
പുലിയിറങ്ങിയ പ്രദേശം കെ.ബാബു എം.എൽ.എ സന്ദർശിക്കുന്നു.

കൊല്ലങ്കോട്: കാട്ടാനയ്ക്ക് പുറകേ പുലിയും കാടിറങ്ങി വരുന്നതോടെ ഭയപ്പാടിലായ മലയോര മേഖലയിലെ ചേകോൽ കൊശവൻകോട് മരുതി കോളനി കെ.ബാബു എം.എൽ.എ സന്ദർശിച്ചു. ഇതിനകം മൂന്ന് വീതം ആടുകളെയും നായകളെയും പുലി കൊന്നതായി നാട്ടുകാർ എം.എൽ.എയോട് പറഞ്ഞു. ജനങ്ങളുടെ ഭയവും ആശങ്കയും ഒഴിവാക്കാനും പുലിയെ പിടികൂടാൻ വേണ്ട നടപടി എടുക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.