മുതലമട: ഓന്നൂർപ്പള്ളം സുരേഷിന്റെ കൃഷിയിടത്തിലേക്ക് ഒരു അതിഥി കൂടിയെത്തി. ചീരകളുടെ രാജാവ് എന്നറിയപ്പെടുന്ന 'ചായ മൻസ". മെക്സിക്കൻ മരച്ചീര വിഭാഗത്തിൽപ്പെട്ട ചായമൻസ മറ്റിനങ്ങളെക്കാൾ മൂന്നിരട്ടി പോഷകമൂല്യവും ഔഷധഗുണവും ഉള്ളതാണ്.
ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്ന ഈ നിത്യഹരിത സസ്യം രക്തസമ്മർദം, പ്രമേഹം, കിഡ്‌നി സ്റ്റോൺ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിവിധിയാണെന്ന് ആയുർവേദ വിദഗ്ദ്ധർ പറയുന്നു. ധാരാളമായുണ്ടാകുന്ന ശാഖകൾ 6X8 നീളത്തിൽ മുറിച്ചോ വിത്തോ നടീലിനുപയോഗിക്കാം. ആറുമീറ്റർ ഉയരത്തിൽ വളരും. ഇല പറിക്കാനുള്ള സൗകര്യത്തിന് രണ്ട് മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ നിറുത്തുകയാണ് പതിവ്.